ആലപ്പുഴ: ജില്ലാതല പ്രവേശനോത്സവം ഇന്ന് രാവിലെ 9.30 ന് പൊള്ളേത്തൈ ഗവൺമെൻറ് ഹൈസ്കൂളിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ മന്ത്രി അനുമോദിക്കും. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും മന്ത്രി നിർവഹിക്കും.
ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ല കളക്ടർ ഹരിത വി. കുമാർ മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, ആർഡിഡി വി.കെ. അശോക് കുമാർ, ഷാജു തോമസ്, ഡിഐഇടി പ്രിൻസിപ്പൽ കെ.ജെ. ബിന്ദു, എസ്എസ്കെ ജില്ല കോ- ഓഡിനേറ്റർ ഡി.എം. രജനീഷ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.