പഠനോപകരണ വിതരണം
1299012
Wednesday, May 31, 2023 10:52 PM IST
കായംകുളം: മാവേലിക്കര രൂപതയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയിൽ സഫലം കുട്ടികൾക്കായി പുതിയ അധ്യായനവർഷത്തേക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടത്തി. ചേതന അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫിലിപ്പ് ജമ്മത്ത്കളത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചേതന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഫ്രാൻസിസ് പ്ലാവറകുന്നിൽ ഉദ്ഘാടനം നിർവഹിച്ചു.
ഫാ. ഇമ്മാനുവേൽ പൂന്തലവിള പഠനോപകരണ വിതരണം നടത്തി. സഫലം പദ്ധതിയിൽ അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ 20 കുട്ടികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ അധ്യയനവർഷത്തേക്കുള്ള പഠനോപകരണങ്ങളും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസലിംഗും നൽകും.