ഡോ. ജി. ഇന്ദുലാല്‍ എടത്വ സെന്റ് അലോഷ്യസ് പ്രിന്‍സിപ്പൽ
1299010
Wednesday, May 31, 2023 10:52 PM IST
എടത്വ: എടത്വ സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പലായി ഡോ. ജി. ഇന്ദുലാല്‍ ചുമതലയേറ്റു. പുല്ലാട് വാലുപറമ്പില്‍ കുടുംബാംഗമായ ഡോ. ജി. ഇന്ദുലാല്‍ എടത്വ കോളജില്‍ 1996 മുതല്‍ അധ്യാപകനാണ്. മാത്തമാറ്റിക്സ് ഗ്രാഫ് തിയറിയില്‍ എംജി യൂണിവേഴ്സിറ്റിയില്‍നിന്നു 2008 ലാണ് പിഎച്ച്ഡി എടുത്തത്. 35 ഓളം അന്തരാഷ്ട്ര ജേര്‍ണലുകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.
തായ്വാനും പോര്‍ച്ചുഗല്ലും കൂടാതെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന അറുപതോളം അന്തരാഷ്ട്രാ സെമിനാറുകളില്‍ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. ഓള് ഇന്ത്യാ റേഡിയോയിലും പ്രഭാഷണം നടത്തിയിട്ടുള്ള ഡോ. ഇന്ദുലാല്‍ മലയാളത്തിലെ വിവിധ സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ അമ്പതിലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എടത്വ കോളജിന്റെ നാക് അക്രഡിറ്റേഷന് കോ-ഓര്‍ഡിനേറ്ററായിരുന്നു.
ഭാര്യ: അമൃത എസ്. നായര്‍ കിടങ്ങന്നൂര്‍ എസ്വിജിവിഎച്ച്എസ്എസിലെ പ്ലസ് ടൂ അധ്യാപികയാണ്. മകള്‍: അനഘ ഐ. നായര്‍ പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റഗ്രേറ്റഡ് എംഎസ്സി വിദ്യാര്‍ഥിനിയുമാണ്.