കാ​റി​ടി​ച്ച് ഓ​ട്ടോ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു
Sunday, May 28, 2023 11:03 PM IST
തു​റ​വൂ​ർ: കാ​റി​ടി​ച്ച് ഓ​ട്ടോ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. അ​രൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ അ​ന്ന​മ്മ (82) ആ​ണ് മ​രി​ച്ച​ത്. അ​രൂ​ർ പ​ള്ളി ഭാ​ഗ​ത്തു നി​ന്ന് കെ​ൽ​ട്രോ​ൺ ക​ൺ​ട്രോ​ൾ​സി​ന് തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് ഓട്ടോയിൽ പോകുന്പോഴാണ് അ​പ​ക​ടം. ഉ​ട​ൻത​ന്നെ നെ​ട്ടൂ​ർ ലെ​യ്ക്ക് ഷോ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കി​ലും മ​ര​ണ​പ്പെ​ട്ടു. സം​സ്കാ​രം ന​ട​ത്തി. പ​റ​വൂ​രി​ൽനി​ന്ന് ആ​ല​പ്പു​ഴ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു കാ​ർ. ഭ​ർ​ത്താ​വ് ആ​ന്‍റണി. മ​ക്ക​ൾ: റീ​ന, സി​സ്റ്റ​ർ ലീ​ന, നീ​ന. മ​രു​മ​ക്ക​ൾ: ജോ​സ്, ലോ​ഷ്മോ​ൻ.

വൈ​എം​സി​എ ടാ​ല​ന്‍റ് നൈ​റ്റ് ഇ​ന്ന്

ആ​ല​പ്പു​ഴ: വൈ​എം​സി​എ ര​ണ്ടാ​മ​ത് ടാ​ല​ന്‍റ് റെ​ക്ക​ഗ്നി​ഷ​ന്‍ നൈ​റ്റ് (പ്രാ​ഗ​ല്ഭ്യ അം​ഗീ​ക​ര​ണ രാ​ത്രി) ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് സം​ഘ​ടി​പ്പി​ക്കും. വൈ​എം​സി​എ എ.​വി.​ തോ​മ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ത്തി​ല്‍ പി.​പി.​ ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ള്‍ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വൈ​എം​സി​എ കാ​മ്പ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​സ്‌​കറ്റ്‌​ബോ​ള്‍, ടേ​ബി​ള്‍ ടെ​ന്നി​സ്, ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റണ്‍, ചെ​സ്, മ്യൂ​സി​ക്, ഡ്രോ​യിം​ഗ്-​പെ​യി​ന്‍റിംഗ് അ​ക്കാ​ഡ​മി​ക​ളി​ല്‍നി​ന്ന് ജി​ല്ലാ, സം​സ്ഥാ​ന, ദേ​ശീ​യ ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രും വി​ജ​യി​ച്ച​വ​രു​മാ​യ താ​ര​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റണ്‍ അ​ക്കാ​ഡ​മി​യി​ല്‍നി​ന്നു​ള്ള വി​ജ​യി​ക​ള്‍​ക്ക് കി​റ്റ് ബാ​ഗു​ക​ള്‍ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യ പോ​പി സ​മ്മാ​നി​ക്കും.