വിശ്വാസ പരിശീലനം സഭയുടെ പരമപ്രധാന ദൗത്യം: മാര്‍ പെരുന്തോട്ടം
1298090
Sunday, May 28, 2023 11:02 PM IST
ചങ്ങനാശേരി: വിശ്വാസ പരിശീലനം സഭയുടെയും ഇടവകകളുടെയും ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. പന്തക്കുസ്ത തിരുനാളില്‍ ചേന്നങ്കരി ലൂര്‍ദ് മാതാ ഇടവകയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത മതബോധനവര്ഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. എല്ലാ പ്രായത്തിലും എല്ലാ മേഖലയിലുമുള്ളവര്‍ക്ക് നിരന്തരമായി വിശ്വാസപരിശീലനം നല്‍കേണ്ടത് ആവശ്യമാണെന്ന് ആര്‍ച്ച്ബിഷ് ചൂണ്ടിക്കാട്ടി.
അതിരൂപത ഡയറക്ടര്‍ റവ ഡോ ആന്‍ഡ്രൂസ് പാണംപറമ്പില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ടോബി പുളിക്കാശേരി, അസി. ഡയറക്ടര്‍ ഫാ. ജോസഫ് ഈറ്റോലില്‍, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് കെ.സി. ജോജോ, മരിയ ക്ലാര ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.