ദേശീയ പഞ്ചവടി ചാമ്പ്യൻഷിപ്പിൽ അഭിമാനനേട്ടവുമായി ഡോ. സ്നേഹ
1297812
Sunday, May 28, 2023 2:06 AM IST
ആലപ്പുഴ: ബംഗളൂരുവിൽ ബിസിഎഐ ( ബോർഡ് ഓഫ് കൺട്രോൾ ഫോർ ആം റെസ്ലിങ് ഇൻ ഇന്ത്യ ) നേതൃത്വത്തിൽ നടന്ന ദേശീയ പഞ്ചവടി ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി അഭിമാനനേട്ടം കരസ്ഥമാക്കി പാതിരാപ്പള്ളി സ്വദേശി ഡോ. സ്നേഹ എഡ്വേർഡ്. അധ്യാപകരായ ടി.ജെ. എഡ്വേർഡിന്റെയും രാജിയുടെയും മകളാണ് സ്നേഹ.
സഹോദരൻ ശ്രെയസ് എഡ്വേർഡ്. 70 കിലോഗ്രാം വനിതാ വിഭാഗത്തിൽ വലതുകൈ ഇനത്തിലും ഇടതുകൈ ഇനത്തിലും വെങ്കലം കരസ്ഥമാക്കി ദേശീയതലത്തിൽ കരുത്ത് തെളിയിച്ചു. സെപ്റ്റംബർ 28 മുതൽ മലേഷ്യയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിലേക്ക് പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്കും ഡോ. സ്നേഹ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫെബിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.