മജീഷ്യൻ വിൽസൺ ചമ്പക്കുളത്തിന് മാന്ത്രിക ശ്രേഷ്ഠ അവാർഡ്
1297275
Thursday, May 25, 2023 10:55 PM IST
മങ്കൊമ്പ്: ഇന്ത്യൻ മാജിക് അക്കാദമി 2023 ലെ മാജിക് ശ്രേഷ്ഠ പുരസ്കാരം കുട്ടനാട് സ്വദേശിക്ക്. ചമ്പക്കുളം പുല്ലങ്ങടി സ്വദേശി വിൽസൺ ചമ്പക്കുളമാണ് അംഗീകാരത്തിനർഹനായത്. 25 വർഷമായി മാജിക് രംഗത്തു പ്രവർത്തിക്കുന്ന വിൽസൺ ഡൽഹിയിലാണ് താമസിക്കുന്നത്. ഗിന്നസ് ജേതാവ് കൂടിയായ ഇദ്ദേഹം മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കുവേണ്ടി രാഷ്ട്രപതി ഭവനിൽ ഷോ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന വിതുര ഫെസ്റ്റിവലിൽ ഇന്നസെന്റിന്റെ പേരിലുള്ള പ്രതിഭ പുരസ്കാരത്തിനും അർഹനായിരുന്നു. മുതിർന്ന മാന്ത്രികൻ ആർ.കെ. മലയത്ത് ഉൾപ്പെടുന്ന ജൂറിയാണ് തെരഞ്ഞെടുത്തത്. ജൂലൈ അവസാനവാരം ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ഗായിക കെ.എസ്. ചിത്ര അവാർഡുകൾ വിതരണം ചെയ്യും.