തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ 101-ാം വാർഷികം ആചരിച്ചു
1283227
Saturday, April 1, 2023 10:53 PM IST
ആലപ്പുഴ: വൈക്കം സത്യഗ്രഹ സമരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ടും ടി.കെ. മാധവനെയും കെ.പി. കേശവമേനോനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും വാടപ്പുറം ബാവയുടെ നേതൃത്വത്തിൽ വൈക്കത്തേക്ക് നടത്തിയ പദയാത്രയുടെ യും ബാവ വൈക്കത്ത് അറസ്റ്റ് ചെയ്യപ്പെട്ടതിന്റെയും നൂറാം വാർഷികം വാടപ്പുറം ബാവ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. വാടപ്പുറം ബാവയുടെ നേതൃത്തത്തിൽ രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ നൂറ്റി ഒന്നാം വാർഷികവും ഇതോടൊപ്പം നടത്തി.
വാടപ്പുറം ബാവയുടെ ചിത്രത്തിൽ ഭദ്രദീപം കൊളുത്തിയാണ് ചടങ്ങ് ആരംഭിച്ചത്. അനുസ്മരണ സമ്മേളനം വാടപ്പുറം ബാവ ഫൗണ്ടേഷൻ പ്രസിഡന്റ് സ ജീവ് ജനാർദനൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി രമേശ് വാടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജാക്സൺ ആറാട്ടുകുളം, എസ്.എൻ. മോഹൻ രാജ്, ടി.സി. ജയന്ത്, ടി.ഡി.വിനയചന്ദ്രൻ, സജീവ് സാൻഡേഴസൺ, പി.വി. ശ്രീലത, പി.ജി. പ്രസാദ്, ലാലി എന്നിവർ പ്രസംഗിച്ചു.