ദരിദ്ര-അഗതി കുടുംബങ്ങള്‍ക്ക് വീട്ടുപകരണങ്ങൾ നൽകി
1282938
Friday, March 31, 2023 11:13 PM IST
ചേര്‍ത്തല: ചേർത്തല നഗരസഭ ഒപ്പം കാമ്പയിന്റെ ഭാഗമായി നഗരസഭയിലെ അതിദരിദ്ര-അഗതി ആശ്രയ കുടുംബങ്ങൾക്കായി സമാഹരിച്ച വീട്ടുപകരണങ്ങൾ ദലീമ ജോജോ എംഎൽഎ വിതരണം ചെയ്തു. നഗരസഭയിലെ 372 അതിദരിദ്ര-അഗതി കുടുംബങ്ങൾക്കുള്ള വീട്ടുപകരണങ്ങളാണ് കുംബശ്രീയുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ ശേഖരിച്ചത്. യോഗത്തിൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി ടി.കെ. സുജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭാ ജോഷി, എ.എസ്. സാബു, ഏലിക്കുട്ടി ജോൺ, ആശ മുകേഷ്, ബാബു മുള്ളൻചിറ തുടങ്ങിയവർ പ്രസംഗിച്ചു.