വിശുദ്ധ വാരാചരണത്തിന് ദേവാലയങ്ങൾ ഒരുങ്ങി
1282934
Friday, March 31, 2023 11:12 PM IST
മുട്ടം പള്ളിയിൽ
ചേര്ത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ വാരാചരണത്തിനു ഇന്നു തുടക്കമാകും.വൈകുന്നേരം 5.30ന് യുവജനസംഗമം. നാളെ രാവിലെ 6.30ന് തെക്കെ കപ്പേളയിൽ ഓശാനയുടെ തിരുക്കർമങ്ങൾ ആരംഭിക്കും. കരുത്തോല വെഞ്ചരിപ്പ്, ദിവ്യബലി, പ്രദക്ഷിണം, വൈകുന്നേരം മൂന്നിന് രോഗീശുശ്രൂഷ, അഞ്ചിന് പുത്തൻപാന വായന മൽസരം.
ആറിന് രാവിലെ 6.30ന് ദിവ്യബലി, കാലു കഴുകൽ ശുശ്രൂഷ. വൈകുന്നേരം ആറിന് പൊതു ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ. ഏഴിന് രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ. വികാരി ഡോ. ആന്റോ ചേരാംതുരുത്തി സന്ദേശം നൽകും. വൈകുന്നേരം 3.30 ന് വിവിധ പ്രദേശങ്ങളിൽനിന്നുള്ള ശ്ലീവാപാത ദേവാലയത്തിലെത്തും. നാലിന് കുരിശിന്റെ വഴി, വിലാപയാത്ര, തിരുസ്വരൂപ വന്ദനം, കബറടക്ക ശുശ്രുഷ. എട്ടിന് രാവിലെ 6.30ന് വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന വൃത നവീകരണം, ദിവ്യബലി, രാത്രി 10.30ന് ഉയിർപ്പ് കുർബാന, ഒമ്പതിന് രാവിലെ ആറിനും ഏഴിനും ദിവ്യബലി.
തുമ്പോളി പള്ളിയിൽ
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധവാരാചരണം രണ്ടു മുതൽ ഒമ്പതുവരെ നടക്കും. രണ്ടിന് ഓശാന ഞായർ രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം. ദിവ്യബലി. വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, ദിവ്യബലി.
മൂന്നിന് രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, ദിവ്യബലി. നാലിന് മൂന്നിന് രാവിലെ 6.30ന് ദിവ്യബലി, വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, ദിവ്യബലി. അഞ്ചിന് രാവിലെ 6.30ന് ദിവ്യബലി.വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, ദിവ്യബലി. ആറിന് പെസഹ വൈകുന്നേരം 5.30ന് തിരുവത്താഴപൂജ, പാദക്ഷാളനം പ്രസംഗം ഫാ. പോൾ ജെ. അറയ്ക്കൽ. ദിവ്യകാരുണ്യപ്രദക്ഷിണം (രാത്രി 12 മുതൽ) ഏഴിന് ദുഃഖവെള്ളി രാവിലെ ആറു മുതൽ 12 വരെ ആരാധന. രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടു വരെ നേർച്ചക്കഞ്ഞി വിതരണം.
ഉച്ചകഴിഞ്ഞ് 3.30ന് ദൈവവചനപ്രഘോഷണം, പീഡാനുഭവ പ്രസംഗം ഫാ. ജോഷി ഐഎംഎസ്. പീഡാസഹനാനുസ്മരണം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം. കുരിശിന്റെ വഴി. കുരിശിന്റെ വഴി പ്രസംഗം - മോൺ. ജോയ് പുത്തൻവീട്ടിൽ. നഗരികാണിക്കൽ.
രാത്രി 12ന് കബറകടക്കം. എട്ടിന് രാത്രി ഒമ്പതിന് തീ, തിരി, വെള്ളം വെഞ്ചരിപ്പ്. പെസഹ പ്രഘോഷണം, ജ്ഞാനസ്നാന വ്രത നവീകരണം. ആഘോഷമായ ഉയിർപ്പ്ബലി, പ്രദക്ഷിണം. പ്രസംഗം ഫാ. ജോൺസൺ പുത്തൻവീട്ടിൽ. ഒമ്പതിന് ഉയിർപ്പ് ഞായർ രാവിലെ എട്ടിന് ദിവ്യബലി.
മുഹമ്മ പള്ളിയിൽ
മുഹമ്മ: സെന്റ് ജോർജ് ഫൊറോന പള്ളിയി ൽ പീഡാനുഭവ തിരുക്കർമങ്ങൾ നാളെ മുതൽ ഒൻപതുവരെ ആചരിക്കും. രണ്ടിന് രാവിലെ 6.30ന് മതബോധന ഹാളിൽ തിരുക്കർമങ്ങൾ ആരംഭിക്കും. ചങ്ങനാശേരി അതിരൂപത വികാരി ജനറൽ ഫാ. ജോസഫ് വാണിയാപ്പുരയ്ക്കലിന്റെ കാർമികത്വത്തിൽ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ആഘോഷമായ വിശദ്ധ കുർബാന, സന്ദേശം, മീഡിയാ ആൻഡ് കാറ്റക്കെറ്റിക്കൽ സെന്റർ വെഞ്ചരിപ്പ് , 10ന് വിശുദ്ധ കുർബാന, വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാന. മുന്നിന് രാവിലെ ആറിന് വിശുദ്ധ കുമ്പസാരം, സപ്രാ, വിശുദ്ധ കുർബാന, കിടപ്പുരോഗികൾക്ക് ഭവനങ്ങളിൽ വിശുദ്ധ കുർബാന നൽകൽ, വൈകിട്ട് അഞ്ചിന് കുമ്പസാരം.
നാലിന് രാവിലെ ആറിന് കുമ്പസാരം, സപ്രാ, വിശുദ്ധ കുർബാന, വൈകിട്ട് അഞ്ചിന് കുമ്പസാരം. അഞ്ചിന് രാവിലെ ആറിന് കുമ്പസാരം, സപ്രാ, വിശദ്ധ കുർബാന, 6.30ന് പാരീഷ് ഹാളിൽ ദി ഹോപ്പ് സിനിമ പ്രദർശനം. പെസഹാ ദിനമായ ആറിന് സ്തോത്ര കാഴ്ച നിയോഗം, വൈദിക വിദ്യാർഥികളുടെ പരിശീലന ഫണ്ട്. 4.30ന് വിശുദ്ധ കുർബാന, പാദക്ഷാളന ശുശ്രൂഷ, വിശുദ്ധ കുർബാനയുടെ പ്രദക്ഷിണം, പൊതു ആരാധന, സമാപനം. പീഡാനുഭവദിനമായ ഏഴിന് സ്തോത്ര കാഴ്ച നിയോഗം, ദിവ്യകാരുണ്യ ആരാധന, 11.30ന് പൊതു ആരാധന, നേർച്ചക്കഞ്ഞി, 3.30ന് സ്ലീവ പാത, 4 .30ന് പീഡാനുഭവ തിരുക്കർമങ്ങൾ, പീഡാനുഭവ പ്രസംഗം, തിരുസ്വര ചുംബനം, നഗരി കാണിക്കൽ, കബറടക്ക ശുശ്രുഷ. വലിയ ശനി ദിനമായ എട്ടിന് രാവിലെ 6.15ന് സപ്രാ, വിശുദ്ധ കുർബാന, പുത്തൻ തീയും പുത്തൻ വെള്ളവും വെഞ്ചരിപ്പ്, മാമ്മോദീസ വ്രത സ്വീകരണം. ഉയിർപ്പ് തിരുനാൾ ദിനമായ ഒൻപതിന് പകൽ 3.30ന് ഉയിർപ്പ് തിരുനാൾ കർമങ്ങൾ ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം.
നസ്രത്ത് കാർമൽ പള്ളിയിൽ
മുഹമ്മ: നസ്രത്ത് കാർമൽ ആശ്രമ ദേവാലയത്തിലെ വിശുദ്ധ വാരാചരണം നാളെ മുതൽ ഒൻപതുവരെ ആചരിക്കും. നാളെ രാവിലെ 6.30ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി, പ്രസംഗം. അഞ്ചിന് രാവിലെ വിശുദ്ധ കുമ്പസാരം.
ആറിന് ദിവ്യബലി, പ്രസംഗം, കൽകഴുകൽ ശുശ്രൂഷ, തിരുമണിക്കൂർ. ഏഴിന് രാവിലെ പീഡാനുഭവ വായന, പ്രസംഗം, വിശുദ്ധ കുർബാന സ്വീകരണം, നഗരി കാണിക്കൽ, തിരുസ്വരൂപ ചുംബനം, നേർച്ചക്കഞ്ഞി. പകൽ മൂന്നിന് കുരിശിന്റെ വഴി. എട്ടിന് രാവിലെ പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന നവീകരണം ദിവ്യബലി. ഒൻപതിന് പുലർച്ചെ 2.45ന് ഉയിർപ്പിന്റെ കർമങ്ങൾ, പ്രദക്ഷിണം, ദിവ്യബലി, പ്രസംഗം, വൈകിട്ട് 6.30ന് ദിവ്യബലി.