ആലപ്പുഴ: കെ.ബി. ശ്രീകുമാർ ഭരണകൂടത്തിന്റെ എല്ലാ സമ്മർദങ്ങളും അതിജീവിച്ച് മലയാളികളുടെ അഭിമാനമായി മാറിയെന്നും നരേന്ദ്ര മോദിയോട് സന്ധിചെയ്യാത്ത മനുഷ്യസ്നേഹിയാണെന്നും പ്രഫ. എ.വി. താമരാക്ഷൻ അഭിപ്രായപ്പെട്ടു. ആർ.ബി. ശ്രീകുമാർ വിമോചനസമിതിയുടെ ആലപ്പുഴ പാർലമെന്റ് മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവർക്കെതിരേ ജസ്റ്റീസ് നാനാവതി കമ്മീഷനു മുമ്പാകെ തെളിവുകൾ നൽകാനുള്ള അനിതര സാധാരണമായ ധീരതയാണ് ആർ.ബി. ശ്രീകുമാർ കാണിച്ചത്. യോഗത്തിൽ ജില്ലാ കൺവീനർ അഡ്വ. ഇ.എൻ. ശാന്തിരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. ആർ.ടി. പ്രദീപ് മുഖ്യപ്രസംഗം നടത്തി. റ്റി. മുരളി, ബി. ആർ. കൈമൾ, ഡോ. എ. പി. നൗഷാദ്, രമേശൻ പാണ്ടിശേരി, സുഭാഷ്. എസ് തുടങ്ങിയവർ പ്രസംഗിച്ചു.