മൈക്രോ ക്രെഡിറ്റ് വായ്പയുമായി പിന്നാക്ക വികസന കോർപറേഷൻ
1282922
Friday, March 31, 2023 11:10 PM IST
അമ്പലപ്പുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ പുന്നപ്ര വടക്ക് പഞ്ചായത്ത് സിഡിഎസിന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. 23 അയൽക്കൂട്ടങ്ങളിലെ 307 അംഗങ്ങൾക്ക് മൂന്നു ശതമാനം പലിശ നിരക്കിൽ 2.03 കോടി രൂപയാണ് വായ്പ നൽകിയത്.
എച്ച്. സലാം എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. പറവൂർ ഇഎംഎസ് കമ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ കോർപറേഷൻ ചെയർമാൻ അഡ്വ.കെ. പ്രസാദ് അധ്യക്ഷനായി. അഡ്വ. ഷീബാ രാകേഷ്, എ. പി. സരിത, ജയാ പ്രസന്നൻ, വി.പി. അലോഷ്യസ്, അജിത ശശി തുടങ്ങിയവർ പ്രസംഗിച്ചു.
സ്വാഗതസംഘം
ചെങ്ങന്നൂർ: നിർമാണം പൂർത്തിയാക്കിയ ചെങ്ങന്നൂർ ട്രാഫിക്, ഫയർസ്റ്റേഷനുകൾ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മാകരൻ അധ്യക്ഷനായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, എം. ശശികുമാർ, ഹേമലത മോഹൻ, മഞ്ജുള ദേവി, എം.ജി. ശ്രീകുമാർ, ടിറ്റി എം. വർഗീസ്, കെ.ആർ. മുരളിധരൻപിള്ള, പി. ആർ. രമേശ് കുമാർ, വി.കെ. വാസുദേവൻ എന്നിവർ പ്രസംഗിച്ചു. നഗരസഭ ചെയർപേഴ്സൺ സൂസമ്മ ഏബ്രഹാം ചെയർമാനും ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.