ഫുട്ബോൾ പരിശീലനം
1282920
Friday, March 31, 2023 11:10 PM IST
നെടുമുടി: ഫുട്ബോൾ അക്കാദമി നെടുമുടി എൻഎസ് ഹൈസ്കൂളിൽ അവധിക്കാലത്ത് ആരംഭിക്കുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനവും സ്കൂൾ ഫുട്ബോൾ ടീമിന്റെ ജഴ്സിയുടെ പ്രകാശനവും ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു നിർവഹിച്ചു. ചടങ്ങിൽ പ്രഥമാധ്യാപകൻ ജി. ഗോപകുമാർ, കായികാധ്യാപകൻ എ.പി. ഗോകുൽ എന്നിവർ പ്രസംഗിച്ചു. ഫുട്ബോൾ പരിശീലകരായ സുന്ദർജി, സുലു ഫൈസദ്, അധ്യാപകർ, ടീമംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. രജിസ്റ്റർ ചെയ്യേണ്ടവർ 9567738662 നമ്പറിൽ ബന്ധപ്പെടുക.
ഹാശാ ആഴ്ച ശുശ്രുഷകള്‍
നീലംപേരൂര്‍: സെന്റ് ജോര്‍ജ് ക്നാനായ വലിയപള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഇന്നുമുതല്‍ എട്ടുവരെ ആചരിക്കും. ഇന്നു രാവിലെ എട്ടിനു മൂന്നില്ന്മേല് കുര്‍ബാന കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ഫാ. കെ.സി. ഏബ്രഹാം കട്ടത്ര, ഫാ. ജിജി പുന്നൂസ് പുത്തന്‍പുരയ്ക്കല്‍ മൂന്ന്, നാല് തീയതികളില്‍ രാവിലെ 10.30 മുതല്‍ ധ്യാനം അഞ്ചിന് വൈകുന്നേരം 6.30ന് പെസഹ ശുശ്രൂഷകള്‍ ഏഴിന് രാവിലെ 7.30 ന് ദുഃഖവെള്ളി ശുശ്രൂഷകള്‍. എട്ടിന് വൈകുന്നേരം ആറിന് ഉയര്പ്പിന്റെ ശുശ്രുഷകള്‍ ആരംഭിക്കും വികാരി. ഫാ. ജിജി പുന്നൂസ് പുത്തന്‍പുരയ്ക്കല്‍ നേതൃത്വം നല്‍കും.