വിദ്യാര്‍ഥികള്‍ക്ക് ജേഴ്സി നല്കി
1282918
Friday, March 31, 2023 11:10 PM IST
ആലപ്പുഴ: എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി കോടംതുരുത്ത് ഗവണ്മെന്റ് വിവിഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഖോ ഖോ ജേഴ്സിയും അനുബന്ധ കളി ഉപകരണങ്ങളും വിതരണം ചെയ്തു. ലഹരി പദാര്‍ഥങ്ങള്‍ ഉപേക്ഷിച്ച് കായിക വിനോദങ്ങള്‍ ലഹരിയാക്കി അതുവഴി ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിലെ ഖോ ഖോ ടീമംഗങ്ങള്‍ക്കാണ് ജേഴ്സി നല്‍കിയത്.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയകുമാര്‍, സ്കൂള്‍ പ്രധാനാധ്യാപിക പി. ബിന്ദുലേഖ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്സി വിതരണം ചെയതത്. ചടങ്ങില്‍ തുറവൂര്‍ ബിആര്‍സി കായിക അധ്യാപകന് സി.പി. ലതിന്ജിത്ത്, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ എസ്.വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കടുത്തു. തുടര്‍ന്ന് സൗഹൃദ മത്സരം സംഘടിപ്പിച്ചു.
സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്
ആലപ്പുഴ: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പുതിയ താരങ്ങളെ കണ്ടെത്തുന്നതിന്റെ ഭാഗമായി എസ്ഡി കോളജ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. 7 വയസ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണു ക്യാമ്പ്. 28 വരെ ആണ് ക്യാമ്പ്. ടർഫ് വിക്കറ്റുകൾ, ഇൻഡോർ നെറ്റ്സ്, ജിം, പ്രാക്ടീസ് മാച്ചസ് മുതലായ സൗകര്യങ്ങൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നതായിരിക്കും. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 9946919499, 7907002542 , 9605022818 എന്നീ നമ്പറിൽ ബന്ധപ്പെടുക.