ഗ്രീഷ്മോത്സവം 2023; മൂന്നു മുതല്
1282917
Friday, March 31, 2023 11:10 PM IST
ആലപ്പുഴ: സാംസ്കാരികവകുപ്പിനു കീഴില് പ്രവര്ത്തിക്കുന്ന ജവഹര് ബാലഭവനില് മൂന്നു മുതല് മേയ് 27 വരെ ഗ്രീഷ്മോത്സവം 2023 എന്ന പേരില് കുട്ടികള്ക്കായി വേനല്കാല കലാപരിശീലന പരിപാടി നടത്തും. ശാസ്ത്രീയ സംഗീതം, ലളിതഗാനം, നൃത്തം, ചിത്രരചന, വയലിന്, മൃദംഗം, തബല, ഗിത്താര്, കീബോര്ഡ് എന്നിവയില് പ്രഗല്ഭരായ കലാകാരന്മാര് പരിശീലനം നല്കും. താത്പര്യമുള്ളവര് മുന്കൂര് പേര് രജിസ്റ്റര് ചെയ്യണം. ഫോണ്: 9446563504, 9446426254, 9947000068.
കൃഷിദര്ശന് പരിപാടി:
ആശയങ്ങള് അറിയിക്കാം
ആലപ്പുഴ: ഏപ്രില് 25 മുതല് 29 വരെ ഹരിപ്പാട് ബ്ലോക്കില് നടക്കുന്ന കൃഷിദര്ശന് പരിപാടിയിലേക്ക് പൊതുജനങ്ങള്ക്ക് പദ്ധതി നിര്ദേശം അറിയിക്കാം. കാര്ഷിക മേഖലയില് നടപ്പാക്കാന് പറ്റിയ നൂതന ആശങ്ങള് ഉള്ളവരില്നിന്നാണ് പദ്ധതി നിര്ദേശം ക്ഷണിച്ചത്.
താത്പര്യമുള്ള കര്ഷകര്/ യുവാക്കള് ബന്ധപ്പെട്ട കൃഷിഭവനുമായി ചേര്ന്ന് വിവര ശേഖരണ ഫോറം പൂരിപ്പിച്ച് ഏപ്രില് 10നകം ഓണ്ലൈനായി നല്കണം. 17,18,19 തീയതികളില് നടക്കുന്ന പ്രോജക്ട് ക്ലിനിക്കില് വിശദമായ പദ്ധതി രൂപരേഖ തയാറാക്കാന് കൃഷി വകുപ്പ് സഹായിക്കും.