പ്രതിഷേധ പ്രകടനവും സമ്മേളനവും
1282639
Thursday, March 30, 2023 10:56 PM IST
ആലപ്പുഴ: മാർച്ച് മാസത്തെ പെൻഷൻ ഇതുവരെയും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി പെൻഷൻകാർ പെൻഷനേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി കെഎസ്ആർടിസി ആലപ്പുഴ ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
മാർച്ച് മാസത്തെ പെൻഷൻ അടിയന്തരമായി വിതരണം ചെയ്യുക, തുടർന്നുള്ള മാസങ്ങളിൽ എല്ലാ ആദ്യത്തെ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പെൻഷൻ വിതരണം ചെയ്യുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്കരണ ചർച്ചകൾ ആരംഭിക്കുക, കുടിശിക ഡിആർ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്. കേന്ദ്രകമ്മിറ്റി അംഗം ജി. തങ്കമണി ഉദ്ഘാടനം ചെയ്തു. ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണൻ, ബി. ഗോപകുമാർ, എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർഥൻ എന്നിവർ പ്രസംഗിച്ചു.