ബേക്കറിയില്‍ തീപിടിച്ചു, വന്‍ നാശനഷ്ടം
1282629
Thursday, March 30, 2023 10:50 PM IST
ചേര്‍ത്തല: നഗരത്തില്‍ ദേവീക്ഷേത്രത്തിനു മുന്നിലുള്ള നഗരസഭാ വ്യാപാരസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ തീപിടിത്തം. ഇന്നലെ പുലര്‍ച്ചെ 3.30 നാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. പത്ര ഏജന്റുമാര്‍ അറിയിച്ചതിനെതുടര്‍ന്ന് ഉടമയും പിന്നാലെ അഗ്നിശമനസേനയുമെത്തി തീയണച്ചു.
കടക്കുള്ളിലെ 90 ശതമാനം ഉപകരണങ്ങളും സമാഗ്രികളും കത്തി നശിച്ചു. ഏകദേശം 15 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നത്. ഇതുസംബന്ധിച്ച് ചേര്‍ത്തല പോലീസില്‍ ഉടമ ദിനുമോന് പരാതി നല്‍കിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.