ചേര്‍ത്തല നഗരസഭയില്‍ വിജിലന്‍സ് പരിശോധന
1282118
Wednesday, March 29, 2023 10:31 PM IST
ചേര്‍ത്തല: ചേര്‍ത്തല നഗരസഭയില്‍ കോവിഡ് കാലത്ത് നടത്തിയ സിഎഫ്എല്‍ടിസികളുടെ പ്രവര്ത്തനത്തെക്കുറിച്ചുയര്ന്ന പരാതികളില്‍ വിജിലന്‍സ് പരിശോധന നടത്തി. കഴിഞ്ഞദിവസമാണ് ജില്ലയിലെ വിജിലന്‍സ് സംഘം ചേര്‍ത്തല നഗരസഭയിലെത്തി രേഖകള്‍ പരിശോധിച്ചത്. ഭക്ഷണം വിതരണം ചെയ്തതിലടക്കം ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് പരിശോധന. കഴിഞ്ഞ നഗരസഭയുടെ അവസാന ഘട്ടത്തിലും പുതിയ ഭരണസമിതിയുടെ ആദ്യഘട്ടത്തിലുമായാണ് സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിപ്പിച്ചത്. ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഇടപാടുകള്ക്കെതിരേയാണ് പരാതികള്‍ ഉയര്‍ന്നത്.