തങ്കി പള്ളിയിൽ ബൈബിൾ കൺവൻഷന് ഇന്നു തുടക്കം
1281892
Tuesday, March 28, 2023 11:11 PM IST
ചേർത്തല: തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വലിയനോമ്പിനോടനുബന്ധിച്ച് ബൈബിൾ കൺവൻഷൻ 29 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. വയനാട് മക്കിയാട് ബെനഡിക്ട്യൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോയി ചെമ്പകശേരി നയിക്കുന്ന ദിവ്യകാരുണ്യ ആത്മാഭിഷേക കൺവൻഷന് ഒരുക്കമായി ഇടവകയിലെ രണ്ടായിരത്തോളം ഭവനങ്ങളിൽ ഫാമിലി യൂണിറ്റ് ഭാരവാഹികൾ ഒരുക്ക പ്രാർഥന നടത്തി.
വികാരി ഫാ. ജോർജ് എടേഴത്ത്, സഹവികാരി ഫാ. ലോബോ ലോറൻസ് ചക്രശേരി, കൺവീനർ ഫ്രാൻസീസ് പൊക്കത്തൈ, ജനറൽ കൺവീനർ കെ.ജെ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. കൺവൻഷൻ ദിവസവും വൈകുന്നേരം അഞ്ചു മുതൽ രാത്രി 10 വരെയാണ് നടക്കുന്നത്.