അശരണർക്ക് താങ്ങായി പതാകദിനം
1281307
Sunday, March 26, 2023 10:26 PM IST
എടത്വ: സമൂഹത്തിൽ ദാരിദ്ര്യദുരിതം അനുഭവിക്കുന്ന അശരണർക്ക് താങ്ങായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി കാതോലിക്കാ പതാകദിനം ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു. ഇടവകയിലോ പരിസരത്തോ ആഹാരത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവരായി ആരും ഉണ്ടാകരുതെന്ന സഭയുടെ സ്വപ്ന പദ്ധതികളുടെ ഭാഗമായി ആയിരം രൂപവീതം വിലവരുന്ന ഇരുപത്തഞ്ച് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.
മലങ്കര സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിതരണോദ്ഘാടനം നിർവഹിച്ചു. ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വികാരി ഫാ. ഷിബു ടോം വര്‍ഗീസ് പതാക ഉയർത്തി.