വൈദ്യുതി മുടങ്ങും
1281266
Sunday, March 26, 2023 10:09 PM IST
അമ്പലപ്പുഴ: സെക്ഷൻ പരിധിയി പുറക്കാട്, തൈച്ചിറ എന്നീ സ്ഥലങ്ങളിൽ ഇന്നു രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
റോഡ് ഉദ്ഘാടനം
ആലപ്പുഴ: നഗരസഭ കിടങ്ങാംപറമ്പ് വാര്‍ഡില്‍ അമൃത് റിസ്റ്റോറേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം എ.എം. ആരിഫ് എംപി നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ് അധ്യക്ഷത വഹിച്ചു.
കേളമംഗലം മുതല്‍ കിടങ്ങാംപറമ്പ് ക്ഷേത്രം വടക്കേനട വരെ നീണ്ടുനില്‍ക്കുന്ന റോഡ്, ചെമ്പന്തറ റോഡ്, ആലിന്‍ചുവട് റിംഗ് റോഡ്, കൂടത്തില്‍ മാടസ്വാമി ക്ഷേത്രം റോഡ് എന്നീ റോഡുകളാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 ലക്ഷം രൂപ വകയിരുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയത്.
കിടങ്ങാംപറമ്പ് ജഗദീഷ് ബോസിന്റെ വസതിക്കു സമീപം നടന്ന ഉദ്ഘാടന ചടങ്ങില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. ബാബു, നന്മ സ്വാശ്രയ സംഘം പ്രസിഡന്റ് ദേവസ്യ പുളിക്കാംശേരി, ഉദയം സ്വാശ്രയ സംഘം പ്രസിഡന്റ് കുര്യന് മലയാംപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.