ഫാ​നു​ക​ൾ സം​ഭാ​വ​ന​ ചെ​യ്തു
Saturday, March 25, 2023 10:49 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പി ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം ആ​ല​പ്പു​ഴ വ​നി​ത - ശി​ശു ആ​ശു​പ​ത്രി​യി​ലേ​ക്ക് ഫാ​നു​ക​ൾ സം​ഭ​വ​ന​ചെ​യ്തു.

പീ​ഡി​യാ​ട്രി​ക് ഒ​പി കൗ​ണ്ട​റി​നു മു​ന്നി​ലെ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലാ​ണ് 12,000 രൂ​പ ചെ​ല​വി​ൽ വ​യ​റിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു മൂ​ന്നു ഫാ​നു​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്. എ​ച്ച്. സ​ലാം എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. ലേ​ഖ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഡി. സ​ജി​ത് റാം, ​ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് കു​മാ​ർ, മു​ഹ​മ്മ​ദ്‌ സാ​ലി, സു​നി​ൽ​കു​മാ​ർ, ല​ക്ഷ്മി, സ​ന​ൽ​കു​മാ​ർ, ആ​സാ​ദ്, സം​ഘം സെ​ക്ര​ട്ട​റി പി.​യു. രേ​ഖ, ജീ​വ​ന​ക്കാ​രാ​യ സി​ന്ധു, ധ​നീ​ഷ്, വി​ഷ്ണു, വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ വി.സി. രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.