കാര്‍ത്തികപ്പള്ളി വില്ലജ് ഓഫീസ് ഉദ്ഘാടനം നാളെ
1280874
Saturday, March 25, 2023 10:49 PM IST
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 11-ന് റവന്യൂ മന്ത്രി കെ. രാജന് നിര്‍വഹിക്കും. രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, എഡിഎം എസ്.സന്തോഷ് കുമാര്‍, കാര്‍ത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി, ജില്ലാപഞ്ചായത്ത് അംഗം ജോണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.