കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറും
1280862
Saturday, March 25, 2023 10:45 PM IST
മങ്കൊമ്പ്: കാവാലം മേജർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവം നാളെ മുതൽ ഏപ്രിൽ അഞ്ചു വരെ നടക്കും. 27ന് രാവിലെ 6.30നും 7.38 നും മധ്യേ തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺകാളിദാസ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി രാജേഷ് ശർമ്മയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്.
30ന് രാത്രി ഏഴിന് സംഗീതക്കച്ചേരി, 31 ന് രാവിലെ പത്ത് മുതൽ ഉത്സവബലി, രാത്രി ഏഴിന് സംഗീതക്കച്ചേരി, പത്തിന് മേജർസെറ്റ് കഥകളി. നൃത്തമഹോത്സവം, പത്തിന്സിനിമാഭക്തിഗാനമേള, വീണക്കച്ചേരി, നാടകം തുടങ്ങിയവ നടക്കും. നാലിന് ആറാട്ട് എതിരേൽപ്.് അഞ്ചിന് ആറാട്ട് പ്രദക്ഷിണം,.