കെ​എ​ൽ​സി​എ സു​വ​ർ​ണ ജൂബി​ലി ആ​ഘോ​ഷം: ദീ​പ​ശി​ഖാപ്ര​യാ​ണം ആ​രം​ഭി​ച്ചു
Friday, March 24, 2023 10:48 PM IST
ആ​ല​പ്പു​ഴ: കെ​എ​ൽ​സി​എ സു​വ​ർ​ണ ജു​ബി​ലിയാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​മാ​പ​ന വേ​ദി​യി​ൽ തെ​ളി​ക്കേ​ണ്ട ദീ​പ​ശി​ഖാ പ്ര​യാ​ണം തു​ട​ങ്ങി. സ​മ്മേ​ള​നം ന​ട​ക്കു​ന്ന കൊ​ച്ചി പ​ള്ളു​രു​ത്തി വേ​ദി​യി​ൽ തെ​ളി​ക്കേ​ണ്ട ദീ​പ​ശി​ഖ​യു​മാ​യി കെ​എ​ൽ​സി​എ ആ​ല​പ്പു​ഴ രൂ​പ​ത പ്ര​സി​ഡ​ന്‍റ് പി.​ജി. ജോ​ൺ ബ്രി​ട്ടോ ജാ​ഥാ ക്യാ​പ്റ്റ​നാ​യി പു​റ​പ്പെ​ട്ടു.
ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ൽനി​ന്നു പു​റ​പ്പെ​ട്ട സു​വ​ര്‍​ണ ജ്വാ​ല പ്ര​യാ​ണ​ത്തി​നു​ള്ള ദീ​പ​ശി​ഖ വി​കാ​രി ജ​ന​റാ​ൾ‍ ഫാ. ​ജോ​യി പു​ത്ത​ന്‍​വീ​ട്ടി​ലാ​ണ് ജോ‌​ൺ ബ്രി​ട്ടോ​യ്ക്കു കൈ​മാ​റി​യ​ത്. 50 വ​ർ​ഷം മു​ൻ​പ് കെ​എ​ൽ​സി​എ രൂ​പീക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ലോ​ച​ന ന​ട​ന്ന​തു ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ലാ​ണ്.
കെ​എ​ൽ​സി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സി ക​രു​മാ​ഞ്ചേ​രി, സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി സാ​ബു വി. ​തോ​മ​സ്, കെ​എ​ൽ​സി​എ ആ​ല​പ്പു​ഴ രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കൊ​ടി​യ​നാ​ട്, ജാ​ഥ മാ​നേ​ജ​ർ രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ജെ​യിം​സ് എ​ന്നി​വ​ർ പങ്കെടുത്തു. 25 ഓ​ളം വാ​ഹ​ന​ങ്ങ​ളും ജാ​ഥ​യി​ൽ പ​ങ്കു​ചേ​ർ​ന്നു.