ആ​ര്‍​ച്ച് ബി​ഷ​പ് കാ​വു​കാ​ട്ട് ആൻഡ് ഫാ. ​സ​ക്ക​റി​യാ​സ് പു​ന്ന​പ്പാ​ടം മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി എ​സ്ബി കോ​ള​ജി​ന്
Friday, March 24, 2023 10:46 PM IST
എട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ ന​ട​ന്ന 34-ാമ​ത് ആ​ര്‍​ച്ച് ബി​ഷ​പ്പ് കാ​വു​ക്കാ​ട്ട് ആൻഡ് ഫാ. ​സ​ക്ക​റി​യാ​സ് പു​ന്ന​പ്പാ​ടം മെ​മ്മോ​റി​യ​ല്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെന്‍റി​ല്‍ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് ചാ​മ്പ്യ​ന്‍​മാ​രാ​യി. കേ​ര​ള, എം​ജി എ​ന്നീ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ വി​വി​ധ കോ​ള​ജു​ക​ള്‍ ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ഇ​ന്ന​ലെ ന​ട​ന്ന സെ​മി, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സു​വോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഷി​ബു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദ്യ സെ​മി​യി​ല്‍ ബി​എ​എം കോ​ളേ​ജ് തു​രു​ത്തി​കാ​ടി​നെ എ​തി​രി​ല്ലാ​ത്ത രണ്ട് ഗോ​ളു​ക​ള്‍​ക്ക് തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം സെ​മി​യി​ല്‍ ക​ള​മ​ശേ​രി സെ​ന്‍റ് പോ​ള്‍​സ് കോ​ള​ജി​നെ എ​സ്ബി കോ​ള​ജ് പെ​നാ​ല്‍​റ്റി ഷൂ​ട്ട് ഔ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​നെ ച​ങ്ങ​നാ​ശേ​രി എ​സ്ബി പെ​നാ​ല്‍​റ്റി ഷൂ​ട്ട് ഔ​ട്ടി​ല്‍ 4-5 ന് ​പ​രാ​ജ​യ​പെ​ടു​ത്തി. സ​മ്മാ​ന​ദാ​നം കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെന്‍റ് മേ​ധാ​വി ബി​ജു ലു​ക്കോ​സ്, മാ​ത്‌​സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഇ​ന്ദു​ലാ​ല്‍ജി, ​ജ​സ്റ്റി​ന്‍ തോ​മ​സ്, ലി​പ്‌​സ​ണ്‍ ലോ​ന​പ്പ​ന്‍, സ്‌​പോ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി ഗു​രു​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.