മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു
1280550
Friday, March 24, 2023 10:46 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ സിടി സ്കാനിൽ പിൻവാതിൽ നിയമനം ലഭിച്ച യുവതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ നടത്തിയിട്ടുള്ള മുഴുവൻ അനധികൃത നിയമനങ്ങളും റദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ. നൂറുദ്ദീൻ കോയയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽ സലാമിനെ ഉപരോധിച്ചു.
പഞ്ചായത്ത്ംഗം എൻ. ഷിനോയ്, നിസാർ വെള്ളാപ്പള്ളി, നജീഫ് അരിശേരിൽ, ഷിജു താഹ, സമീർ പാലമൂട്, മിഥിലാജ്, അഫ്സൽ കാസിം, മാഹീൻ മുപ്പതിൽ ചിറ,അൻസിൽ ജലീൽ, അസർ അസ്ലം, അലൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കളക്ടർക്കും വിജിലൻസിനും യൂത്ത് കോൺഗ്രസ് പരാതി നൽകും.