പനി നിസാരമെന്ന് കരുതരുത്: പ്രതിരോധ ശീലങ്ങള്‍ പാലിക്കുക
1280283
Thursday, March 23, 2023 11:00 PM IST
ആലപ്പുഴ: പകര്‍ച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായും പ്രതിരോധ ശീലങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവരും രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
ജോലി സംബന്ധമായും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തുപോയി മടങ്ങിയെത്തുന്നവര്‍ വീട്ടിലെത്തിയാലുടന്‍ കുളിക്കണം. കിടപ്പുരോഗികളോടും പ്രായമായവരോടും അടുത്തിടപഴകരുത്. പൊതുസ്ഥലങ്ങളില്‍ മൂക്കും വായും മൂടുന്ന വിധം മാസ്ക് ധരിക്കണം. പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്. കൈകളുടെ ശുചിത്വം ഉറപ്പാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യണം.