ഡോ. സ്റ്റീഫൻ അത്തിപ്പൊഴി അനുസ്മരണം ജീവകാരുണ്യ ദിനമായി ആചരിക്കും
1280277
Thursday, March 23, 2023 10:59 PM IST
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ അധ്യക്ഷനായിരുന്ന ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയുടെ ഒന്നാം അനുസ്മരണത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു തുടക്കമാകും. തീരദേശമേഖലകളിൽ വൈഞ്ജാനിക പരിപാടികൾ സംഘടിപ്പിക്കും. പിതാവിന്റെ ഒന്നാം അനുസ്മരണ പരിപാടി സംഘടിപ്പിക്കാൻ വിവിധ മതസ്ഥരെ പങ്കെടുപ്പിച്ചുള്ള സമാധാന സമ്മേളനം സംഘടിപ്പിക്കും.
ഇതുസംബന്ധിച്ച് ചേർന്ന ആലോചന യോഗത്തിൽ ഫാ. ലൂഷ്യസ് അത്തിപ്പൊഴി അധ്യക്ഷത വഹിച്ചു. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യ രക്ഷാധികാരിയായും വി.ജി. വിഷ്ണു ചെയർമാനും ബാബു അത്തിപ്പൊഴി ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. എ.എൻ. പുരം ശിവകുമാർ, ഉമ്മച്ചൻ പി. ചക്കുപുരയ്ക്കൽ, എ.പി. ഇഗ്നേഷ്യസ്, സിസ്റ്റർ ലിൻഡ, ജോസ് ആ ന്റണി, സി.വി. മനോജ് കുമാർ, ആനന്ദ് ബാബു, ഒ.വി. പ്രവീൺ, റോണി മാത്യു, അനി ഹനീഫ് എന്നിവർ പ്രസംഗിച്ചു.