ദീപിക ഫ്രണ്ട്സ് ക്ലബ് അനുശോചിച്ചു
1279710
Tuesday, March 21, 2023 10:52 PM IST
ആലപ്പുഴ: മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ ദീപിക ഫ്രണ്ട്സ് ക്ലബ്ബ് ആലപ്പുഴ മേഖലായോഗം അനുശോചിച്ചു. ദീപികയെ കൂടുതൽ സ്നേഹിക്കുകയും ദീപികയുടെ പ്രചാരണം വർധിപ്പിക്കുന്നതിന് വിവിധങ്ങളായ കർമപരിപാടികൾ ആവിഷ്കരിക്കുകയും ചെയ്ത പിതാവായിരുന്നു കാലം ചെയ്ത പൗവത്തിലെന്ന് യോഗം അഭിപ്രായപ്പെട്ടു.
ദീപിക ഫ്രണ്ട്സ് ക്ലബ്ബ് മേഖല ഡയറക്ടർ ഫാ. തോമസുകുട്ടി താന്നിയത്ത് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ബേബി പാറക്കാടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. റോയി പി. വേലിക്കെട്ടിൽ, ഷാജി പോൾ ഉപ്പൂട്ടിൽ, റൂബി ജോസഫ്, സി.വി. കുര്യാളച്ചൻ ചൂളപ്പറമ്പ്, ലെനി ജോസഫ് കളത്തിപ്പറമ്പ്, സാം പൗലോസ്, അപ്പച്ചൻകുട്ടി അത്തിക്കളം, ബേബി വട്ടക്കര, അല്ലി ജോസഫ് പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളില്‍ മാര്‍ ജോസഫ് പവ്വത്തില്‍ അനുസ്മരണം നടന്നു. നല്ല വിദ്യാഭ്യാസം സമൂഹത്തിനു ലഭിക്കാനും നൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാനും സഭകളുടെ ഐക്യത്തിനായും മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും തന്റേതായ നിലപാടുകള്‍ ഉണ്ടായിരുന്ന പിതാവായിരുന്നു മാര്‍ പവ്വത്തിലെന്ന് പ്രിന്‍സിപ്പല്‍ തോമസ്കുട്ടി മാത്യു ചീരംവേലില്‍ അനുസ്മരിച്ചു.
സില്‍ജോ സി. കണ്ടത്തില്‍, വേണുഗോപാല്‍ ജി, മേരി കോശി, ബീനാ ജോസ് കെ, റൂബിന് തോമസ് കളപ്പുര, ഷീബ ജോര്‍ജ് തുടങ്ങിയവര്‍ അനുസ്മരിച്ചു പ്രസംഗിച്ചു.