സംഘാടക സമിതി രൂപവത്കരണയോഗം 24ന്
1279703
Tuesday, March 21, 2023 10:51 PM IST
ആലപ്പുഴ: എൽഡിഎഫ് സർക്കാർ രണ്ടുവർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ, എന്റെ കേരളം-പ്രദർശന വിപണന മേള എന്നിവ ജില്ലയിൽ സംഘടിപ്പിക്കുന്നു. ഇതിന്റെ സംഘാടക സമിതിയോഗം 24ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. കൃഷിമന്ത്രി പി. പ്രസാദ്, മന്ത്രി സജി ചെറിയാൻ, ജില്ലയിൽനിന്നുള്ള എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മൂർഖൻപാമ്പിനെ പിടികൂടി
മാന്നാർ: വീടിനു സമീപത്തുനിന്നു മൂർഖൻ പാമ്പിനെ പിടികൂടി. പരുമല പള്ളി - പനയന്നാർകാവ് റോഡിൽ വെങ്ങാഴിയിൽ പടിക്ക് സമീപം ലത്തീഫിന്റെ വീട്ടിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. തൊട്ടപ്പുറത്ത് താമസിക്കുന്നവരാണ് പൈപ്പിനു സമീപം പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പുപിടിത്ത വിദഗ്ധൻ ഹുസൈൻ പല്ലന എത്തി പിടികൂടുകയായിരുന്നു. പാമ്പിനെ കുപ്പിയിലാക്കി വനം വകുപ്പിനു കൈമാറി.