മാർ പവ്വത്തിലിന്റെ വേർപാടിൽ അനുശോചിച്ചു
1279386
Monday, March 20, 2023 10:36 PM IST
ആലപ്പുഴ: ദീർഘകാലം ചങ്ങനാശേരി അതിരൂപതയ്ക്കും കേരള കത്തോലിക്ക സഭയ്ക്കും ബൗദ്ധിക നേതൃത്വം നൽകിയ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ ആലപ്പുഴ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം അനുശോചിച്ചു. പ്രസിഡന്റ് പ്രഫ. ഏബ്രഹാം അറയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രഫ. ജോസഫ് മറ്റം, ടോമി ഈപ്പൻ, ടോമി മലയിൽ, വർഗീസ് കുരിശിങ്കൽ, പയസ് നെറ്റോ എന്നിവർ പ്രസംഗിച്ചു.
കൈനകരി: മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ കൈനകരി അറുനൂറ്റംപാടം പിതൃവേദി-മാതൃവേദി യൂണിറ്റ് അനുശോചിച്ചു. യോഗത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ. അജിത്ത് പെരിങ്ങല്ലൂർ, ആനിമേറ്റർ സിസ്റ്റർ ജിൻസി സിഎംസി, പിതൃവേദി പ്രസിഡന്റ് ജോസഫ് വി. എ എന്നിവർ പ്രസംഗിച്ചു.
മാർ ജോസഫ് പവ്വത്തിൽ സഭാ ജീവിതത്തിനു മാതൃകയായിരുന്നുവെന്ന് കാപ്സ് പ്രസിഡന്റ് ജോസ് കോയിപ്പള്ളി അനുസ്മരിച്ചു. സെക്രട്ടറി ബിജു ചെറുകാടിന്റെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ഫിലിപ്പ് ഏബ്രഹാം, മാത്യു മത്തായി, റോയി ചെറിയാൻ, ദീപ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.