വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു
1279382
Monday, March 20, 2023 10:36 PM IST
അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാർഡ് പറവൂർ കൈതവളപ്പിൽ മോഹനന്റെ മകൻ ഗിരീഷ് (47) ആണ് മരിച്ചത്. ദേശീയപാതയിൽ വളവനാട് ക്ഷേത്രത്തിനു സമീപം ഏഴിന് രാത്രി ഏഴിനായിരുന്നു അകടം.
എലൈറ്റ് എന്ന സ്വകാര്യകമ്പനിയിലെ സെയ്ൽസ് റപ്രസെന്റേറ്റീവ് ആയിരുന്ന ഗിരീഷ് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പിന്നാലെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഗിരീഷിന്റെ കാലിലൂടെ വാഹനം കയറിയിറങ്ങി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാലു മുറിച്ച് മാറ്റി ചികിത്സ തുടർന്നെങ്കിലും തിങ്കൾ വെെകിട്ട് 5.30 നു മരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. അമ്മ: രാധാമണി. സഹോദരൻ രാജു.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
മങ്കൊമ്പ്: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കിട്ടാക്കട വായ്പുകൾക്ക് പ്രത്യേക ഇളവ് നൽകുന്നു. ബാങ്കിന്റെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ ശാഖകളിൽ നിന്നു കാർഷിക, വിദ്യാഭ്യാസ വായ്പ, എസ്എച്ച്ജി (ഗ്രൂപ്പ്) കാർഷിക വായ്പ എന്നിവയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 24ന് നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ആലപ്പുഴ റീജണൽ ബിസിനസ് ഓഫീസ് ബീച്ച് റോഡ് ബ്രാഞ്ചിൽ നടക്കുന്ന അദാലത്തിൽ പങ്കെടുത്ത് പരമാവധി ഇളവുകൾ നേടി കടബാധ്യതകളിൽനിന്നും മറ്റ് നിയമപരമായ റിക്കവറി നടപടികളിൽനിന്നും ഒഴിവാകണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ തെക്കേക്കര, രാമങ്കരി, ചമ്പക്കുളം, പുളിങ്കുന്ന്, കാവാലം, കൈനടി ശാഖകളുമായി ബന്ധപ്പെടുക.