എ​ട​ത്വ കോ​ള​ജി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്നു തു​ട​ക്കം
Monday, March 20, 2023 10:31 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ 34-ാമ​ത് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കാ​വു​കാ​ട്ട് ആ​ൻ​ഡ് ഫാ. ​സ​ക്ക​റി​യാ​സ് പു​ന്ന​പ്പാ​ടം മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്നു തു​ട​ക്കം കു​റി​ക്കും. കേ​ര​ള, എം​ജി എ​ന്നീ യൂ​ണി​​വേ​ഴ്സി​റ്റി​ക​ളി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 3.30ന് ​എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി വ​ർ​ഗീ​സ് പതാക ഉയർത്തലും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും.
തുടർന്ന് ന​ട​ക്കു​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​നെ​യും 4.30ന് ​ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ്യ​ൻ കോ​ള​ജ് ചെ​ങ്ങ​ന്നൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ് പ​മ്പ​യെ​യും നേ​രി​ടും. ആ​ദ്യ മ​ത്സ​രം പ്രി​ൻ​സി​പ്പ​ൽ ജോ​ജി ജോ​സ​ഫും ര​ണ്ടാം മ​ത്സ​രം പ്രഫ. ഇ​ന്ദു​ലാ​ൽ ജിയും ഉ​ദ്ഘാ​ട​നം ചെ​യ്യും.