ലോക വദനാരോഗ്യ ദിനാചരണം
1279370
Monday, March 20, 2023 10:30 PM IST
ആലപ്പുഴ: ലോക വദനാരോഗ്യ ദിനാചരണവും ജില്ലാതല ഉദ്ഘാടനവും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. നിങ്ങളുടെ വദനാരോഗ്യത്തില്‍ അഭിമാനിക്കൂ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണസന്ദേശം. ഇതോടനുബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍, ക്വിസ് പ്രോഗ്രാം, എക്സിബിഷന്, ഓറല്‍ കിറ്റ് വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.
ജനറല്‍ ആശുപത്രി ആര്‍എംഒ ഡോ. ഷാലിമ, ആശുപത്രി സൂപ്രണ്ട് ഡോ. വേണുഗോപാല്‍, ഡെന്റല്‍ സിവില്‍ സര്ജന് ഡോ. എസ്. മായ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഐ. ചിത്ര, നഴ്സിംഗ് സൂപ്രണ്ട് എലിസബത്ത് ജോസഫ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എസ്. പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവര്‍ത്തക യോഗവും
മെമ്പര്‍ഷിപ്പ് കാമ്പയിനും
ചെങ്ങന്നൂര്‍: വനിതാ കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം പ്രവര്‍ത്തക യോഗവും മെമ്പര്‍ഷിപ്പ് കാമ്പയിനും ജില്ലാ പ്രസിഡന്റ് വത്സമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വത്സമ്മ ശിവദാസന്‍ അധ്യക്ഷയായി. വനിതകള്‍ക്കായി വിഭാവനം ചെയ്ത സ്വയം തൊഴില്‍ സംരംഭമായ ഗൃഹശ്രീ പദ്ധതി സംബന്ധിച്ച് നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് മാത്യു മുല്ലശേരി ക്ലാസ് എടുത്തു. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് കളരിക്കല്‍, കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി അംഗം മോഹന്‍ കൊട്ടാരത്തുപറമ്പില്‍, മഞ്ജു യോഹന്നാന്, സെലീന നൗഷാദ്, മണിയമ്മ, രതീഷ് നാരായണ്‍ എന്നിവര്‍ പ്രസംഗിച്ചു.