തീരദേശ ഹൈവേ പുനരധിവാസ പാക്കേജ് പുനഃപരിശോധിക്കണം
1279369
Monday, March 20, 2023 10:30 PM IST
ആലപ്പുഴ: തീരദേശ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നടപ്പിൽവരുത്താൻ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജ് പുനഃപരിശോധിക്കണമെന്ന് യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത പ്രസിഡന്റ് പോൾ ആന്റണി ആവശ്യപ്പെട്ടു.
കാലാകാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട് അധിവസിക്കുന്ന പ്രദേശം വികസനത്തിനായി വിട്ടു നല്കുമ്പോൾ പദ്ധതി പ്രദേശത്തിന് പൊന്നും വില നൽകി പുനരധിവാസം സാധ്യമക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
മലയോര- ദേശീയ പാതകൾക്ക് സർക്കാർ നൽകുന്ന ന്യായവിലയെങ്കിലും സർക്കാർ ഉറപ്പാകാണമെന്നു പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശത്തോട് സർക്കാരിന്റെ അവഗണനയാണ് ഈ പാക്കേജിൽ വ്യക്തമാവുന്നത്. പാക്കേജ് പുനഃപരിശോധിച്ചു മാറ്റം വരുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരങ്ങളിലേക്കു കടക്കുമെന്ന് രൂപത ഡയറക്ടർ ഫാ. തോമസ് മണിയാപൊഴിയിൽ അറിയിച്ചു.
ജിതിൻ മാത്യു, സിസ്റ്റർ റീനാ തോമസ്, ജോമോൾ ജോൺകുട്ടി, അലീന ജോസഫ്, ജോൺ ബോസ്കോ, എം.ജെ. ഇമ്മാനുവൽ എന്നിവർ പങ്കെടുത്തു.