കെ. ശിവകുമാർ ജഗ്ഗു ട്രെയിനിംഗ് കമ്മീഷണർ
1279122
Sunday, March 19, 2023 10:32 PM IST
അമ്പലപ്പുഴ: ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയിനിംഗ് കമ്മീഷണറായി കെ. ശിവകുമാർ ജഗ്ഗുവിനെ കോഴിക്കോട് അൽ ഫറോക്ക് റെസിഡൻഷ്യൽ സ്ക്കൂളിൽ ചേർന്ന ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന കൗൺസിൽ യോഗം തെരഞ്ഞെടുത്തു. ആലപ്പുഴ ജില്ല ഓർഗനൈസിംഗ് കമ്മീഷണറായും കാർമൽ അക്കാഡമി, മറിയ മോൺഡിസോറി, എംഇഎസ് സ്കൂളുകളിൽ സ്കൗട്ട് അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വെസ്റ്റ് കൊച്ചി കണ്ണമാലി ചിന്മയ വിദ്യാലയ സ്കൗട്ട് മാസ്റ്ററും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
തണ്ണീർ പന്തലൊരുക്കി ഗവ.
സർവന്റ്സ് സഹകരണ ബാങ്ക്
അമ്പലപ്പുഴ: വേനൽക്കാലത്തെ ദാഹമകറ്റാൻ തണ്ണീർ പന്തലൊരുക്കി ഗവ. സർവന്റ്സ് സഹകരണ ബാങ്ക്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ജംഗ്ഷനിലൊരുക്കിയ പന്തൽ എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ. അരുൺ കുമാർ അധ്യക്ഷനായി.
ബാങ്ക് വൈസ് പ്രസിഡന്റ് എസ്. പ്രദീപ്, ഭരണസമിതി അംഗങ്ങളായ ആർ. സതീഷ് കൃഷ്ണ, ടി. മനോജ്, മിനിമോൾ വർഗീസ്, എസ്. ജാസ്മിൻ, ബാങ്ക് സെക്രട്ടറി ആർ. ശ്രീകുമാർ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ. മായ, സംഘം ജീവനക്കാർ എന്നിവർ പങ്കെടുത