കോളനി വികസനത്തിന് ഒരു നാട് ഒരുമിക്കുന്നു
1279121
Sunday, March 19, 2023 10:32 PM IST
ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് എസ് സി കോളനി വികസനത്തിന് ജില്ലാ പഞ്ചായത്ത് മെംബർ സജിമോൾ ഫ്രാൻസിസ് മുൻകൈ എടുത്ത് അനുവദിപ്പിച്ച പതിമൂന്ന് ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാൻ ഒരു നാട് ഒരുമിക്കുന്നു. ഇതിനാവശ്യമായ മൂന്നു ലക്ഷം രൂപ സമ്മാനകൂപ്പൺ വഴി ശേഖരിക്കും.
ധനശേഖരണത്തിന്റെ സമ്മാനക്കൂപ്പണ്‍ വിതരണോദ്ഘാടനം തങ്കി പള്ളി വികാരി ഫാ. ജോര്‍ജ് എടേഴത്ത് കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് അനില്‍കുമാര്‍ അഞ്ചന്തറയ്ക്ക് നല്കി നിര്‍വഹിച്ചു. വാർഡ് മെമ്പർ ബെൻസി ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റാണി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, മേരിക്കുഞ്ഞ്, കെ.കെ. പ്രഭു, രാധാകൃഷ്ണൻ തേറാത്ത്, കെ.പി. ആഘോഷ് കുമാർ, ജോയ് സി. കമ്പക്കാരൻ, പി.എഫ്. ജോർജുകുട്ടി, പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു.