അക്വേറിയം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ
1278701
Saturday, March 18, 2023 11:07 PM IST
അക്വേറിയത്തിൽ വൈദ്യുതി കൊടുക്കുമ്പോൾ ഹെർമെറ്റിക്കലി സീൽ ചെയ്ത മോട്ടോർ ഉള്ള സബ്മെർസിബിൾ പമ്പ് ഉപയോഗിക്കുക.വൃത്തിയാക്കുമ്പോൾ കണക്ഷൻ ഓഫ് ചെയ്തതിനു ശേഷം മാത്രം വെള്ളത്തിൽ കയ്യിടുക. ഇവ വെള്ളത്തിന് പുറത്ത് ഉപയോഗിച്ചാൽ ഷോർട്ട് അകാൻ സാധ്യത ഉണ്ട്. അക്വേറിയത്തിലെ ചില മീനുകൾ വയർ കടിച്ചു മുറിക്കാറുണ്ട്.അത് അറിയാതെ വെള്ളത്തിൽ കൈ ഇടുന്നതും അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്.
എന്നാൽ വെള്ളത്തിന് പുറത്ത് മോട്ടർ സ്ഥാപിക്കുകയാണെങ്കിൽ ഇത്തരം അപകടം ഉഴുവാക്കുവാൻ സാധിക്കും. എന്നിരുന്നാലും എല്ലാ ഇലക്ട്രിക് ഉപകരണം പോലെ നനഞ്ഞ കൈ കൊണ്ട് തൊടുന്നതോ കറൻറ് ഓഫ് ചെയ്യാതെ പ്ലഗിൽ ഊരാൻ ശ്രമിക്കുന്നതോ അപകടകരമാണ്.
ഗിരീഷ് ഭട്ട്
അക്വാ ഗാർഡൻസ്