ഓട്ടോറിക്ഷകളിൽനിന്ന് ബാറ്ററി മോഷണം; മോഷ്ടാവിന്റെ ചിത്രം സിസിടിവി കാമറയിൽ
1266005
Wednesday, February 8, 2023 10:21 PM IST
ചേർത്തല: പകൽ സമയത്ത് നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകളിൽനിന്ന് ബാറ്ററി മോഷണം. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കഴിഞ്ഞ ഒരുമാസമായി നിരവധി ബാറ്ററികളാണ് മോഷണം പോയത്. വാരനാട്, അപ്സര ജംഗ്ഷൻ, പതിനൊന്നാം മൈൽ ഭാഗങ്ങളിൽനിന്നാണ് ബാറ്ററി മോഷണം പോയത്.
വാരനാട് കവലയ്ക്കു വടക്കുവശം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽനിന്ന് ബാറ്ററി മോഷ്ടിക്കുന്നതിന്റെ ദൃശ്യം സമീപത്തെ കള്ളുഷാപ്പിലെ സിസിടിവിയിൽ പതിഞ്ഞു.
അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാരനാട് കവലയിലെ ഓട്ടോത്തൊഴിലാളികൾ ആവശ്യപ്പെട്ടു.