കായൽപ്പുറം പള്ളിയിൽ തിരുനാളിനു ഒരുക്കങ്ങളാരംഭിച്ചു
1265996
Wednesday, February 8, 2023 9:25 PM IST
മങ്കൊമ്പ്: തീർഥാടനകേന്ദ്രമായ കായൽപ്പുറം പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനു ഒരുക്കങ്ങൾ ആരംഭിച്ചു. തിരുനാൾ സംബന്ധിച്ചുള്ള ആലോചനാ യോഗത്തിൽ വികാരി ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വികാരിയച്ചൻ രക്ഷാധികാരിയായി 101 പേരടങ്ങുന്ന 15 ഓളം സബ് കമ്മിറ്റികളും രൂപീകരിച്ചു. തിരുനാളിനെത്തുന്ന തീർഥാടകരുടെ സൗകര്യാർഥം ആലപ്പുഴയിൽനിന്നു സ്പെഷൽ ബോട്ട് സർവീസ്, ചങ്ങനാശേരി, ആലപ്പുഴ, തിരുവല്ല എന്നിവിടങ്ങളിൽനിന്നു ബസ് സർവീസും ക്രമീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി പബ്ലിസിറ്റി കൺവീനർ അറിയിച്ചു.
മെഗാ തൊഴില്‍ മേള മന്ത്രി
പി. രാജീവ് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: എസ്.ഡി.വി. സെന്റര്‍ ഹാളില്‍ 11ന് നടക്കുന്ന മെഗാ തൊഴില്‍മേള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന് എംഎല്‍എയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഐടി., ടൂറിസം, മെഡിക്കല്‍, മാര്‍ക്കറ്റിംഗ് രംഗത്തെ വിവിധ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. 18-55ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. knowled gemission.kerala.gov.in എന്ന സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് അഡ്മിഷന് സൗകര്യവുമുണ്ട്.