വൈഗ 2023 രജിസ്ട്രേഷന് പുരോഗമിക്കുന്നു
1265995
Wednesday, February 8, 2023 9:25 PM IST
ആലപ്പുഴ: കൃഷിവകുപ്പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 25 മുതല്‍ മാര്‍ച്ച് 2 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാലയായ വൈഗ 2023 ലെ വിവിധ പരിപാടികളില്‍ രജിസ്ട്രേഷന് പുരോഗമിക്കുന്നു. കാര്‍ഷിക സംരംഭകര്‍ക്ക് വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കി നല്കുന്ന ഡിപിആര്‍ ക്ലിനിക്, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് സാങ്കേതികമായ ഉത്തരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അഗ്രി ഹാക്കത്തോണ്‍, ഉത്പാദകരെയും സംരംഭകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബി2ബി മീറ്റ്, എക്സിബിഷനില്‍ പങ്കെടുക്കുന്ന സ്റ്റാളുകളുടെ രജിസ്ട്രേഷന്, സെമിനാറുകളുടെ രജിസ്ട്രേഷൻ എന്നിവയാണ് www.vaigakerala.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി നടത്തുന്നത്. രജിസ്ട്രേഷന് 10ന് അവസാനിക്കും.