ജനറൽ ബോഡി യോഗം ഇന്ന്
1265993
Wednesday, February 8, 2023 9:25 PM IST
ആലപ്പുഴ: കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ വാർഷിക ജനറൽ ബോഡി യോഗം ഇന്നു രാവിലെ 10ന് വി.വി. ഓം പ്രകാശ് നഗറിൽ (ബ്രാഹ്മണ സമൂഹം മഠം ഹാൾ മുല്ലയ്ക്കൽ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തും. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി, ജില്ലാ പ്രസിഡന്റ് എം.പി. വാസുദേവൻ പിള്ള, ഇ.ബി.വേണുഗോപാൽ, എ.പി. ജപ്രകാശ് തുടങ്ങിയവർ പ്രസംഗിക്കും.
അംഗത്വ വിതരണം
മാന്നാർ: ഭിന്നശേഷി വിഭാഗക്കാരുടെ സംഘടനയായ ഡിഎഡബ്ല്യു എഫിന്റെ അംഗത്വ വിതരണം നടത്തി. ബുധനൂർ പഞ്ചായത്തുതല അംഗത്വ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലതാ മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയദേവൻ അധ്യക്ഷനായി. സെക്രട്ടറി വിനോദ്, ജില്ലാ സെക്രട്ടറി എസ്. ഹരികുമാർ പൂങ്കോയിക്കൽ, വൈസ് പ്രസിഡന്റ് പ്രസന്നൻ, സുരേഷ് കലവറ, എൻ. രാജേന്ദ്രൻ, സുരേഷ് മത്തായി എന്നിവർ പ്രസംഗിച്ചു.