കാരുണ്യദീപം അന്തേവാസികൾക്ക് കൈത്താങ്ങുമായി റോട്ടറി ക്ലബ്
1265739
Tuesday, February 7, 2023 11:12 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി അന്നദാനം മഹാദാനം പദ്ധതിയിൽ ഉൾപ്പെടുത്തി കാരുണ്യദീപത്തിൽ താമസിക്കുന്ന 90 അന്തേവാസികൾക്ക് ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഗ്രോ ബാഗുകളും വിതരണം ചെയ്തു. അസോസിയറ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ പ്രഫ. ഗോപിനാഥൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അധ്യക്ഷത വഹിച്ചു. കാരുണ്യദീപം പ്രസിഡന്റ് വർഗീസ് സ്വാഗതം പറഞ്ഞു. വിജയലക്ഷ്മി നായർ, ജോർജ് തോമസ്, കെ. ചെറിയാൻ, മാത്യു ജോസഫ്, ജോൺ കുര്യൻ എന്നിവർ പ്രസംഗിച്ചു.
ബോധവത്കരണ ക്ലാസ്
ചേര്‍ത്തല: കുഷ്ഠരോഗനിർമാർജന പക്ഷാചരണം ആലപ്പുഴ ജില്ലാ ലെപ്രസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അർത്തുങ്കൾ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ കുഷ്ഠരോഗ ബോധവത്കരണ ക്ലാസ് നടത്തി.
ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ബേബി തോമസ് നേതൃത്വം നൽകി. ഹെഡ്മിസ്ട്രെസ് കെ. മാർഗരറ്റ് ജയിംസ്, അധ്യാപകനായ പി.പി. സാൻസിലോ എന്നിവർ പ്രസംഗിച്ചു.