ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ യുവാവിനു കുത്തേറ്റു; രണ്ടു പേർ പിടിയിൽ
1265735
Tuesday, February 7, 2023 11:12 PM IST
ഹരിപ്പാട്: ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ യുവാവിനു കുത്തേറ്റു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു പേർ പിടിയിൽ. ചെറുതന വെള്ളാശേരിൽ വീട്ടിൽ രാംജിത്തി (28) നാണ് കുത്തേറ്റത്. നിരവധി കേസുകളിൽ പ്രതികളായ താമല്ലാക്കൽ വെട്ടിത്തറ തെക്കതിൽ സുരാജ് (38) താമല്ലാക്കൽ കളപ്പുരക്കൽ ഗിരീഷ് (38) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ഒമ്പതു മണിയോടെ ഡാണാപ്പടി ജീന ബാറിനു മുന്നിലായിരുന്നു സംഭവം. മദ്യപിച്ച് ഇറങ്ങിയ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വലത് കയ്യിലും വയർഭാഗത്തും കുത്തേറ്റ രാംജിത്ത് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. ഹരിപ്പാട് എസ്എച്ച്ഒ ശ്യാംകുമാർ വി.എസ്, സബ് ഇൻസ്പെക്ടർ ഷൈജ, എഎസ്ഐ വിനോദ് കുമാർ, സീനിയർ സിപിഒ മഞ്ജു, സിപിഒമാരായ നിഷാദ്, സോജു, കിഷോർ, സോനുജിത്ത് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.