വൈദ്യുതി തീരുവ സർക്കാരിലേക്കടപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം
1265424
Monday, February 6, 2023 10:54 PM IST
ആലപ്പുഴ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ എല്ലാ വൈദ്യതി ബോർഡ് ഓഫീസുകളിലും കേന്ദ്ര -സംസ്ഥാന ബജറ്റുകളിലെ ജനവിരുദ്ധ തൊളിലാളി ദ്രോഹ നയങ്ങൾക്കെതിരേ കരിദിനവും പ്രതിഷേധവും സംഘടിപ്പിച്ചു.
ജനങ്ങളെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കടുത്ത മത്സരമാണെന്നു എംപ്ലോയീസ് കോൺഫെഡറേഷൻ ആരോപിച്ചു. കുറഞ്ഞ ഉപഭോഗം ഉള്ളവർക്ക് സർക്കാർ നൽകുന്ന സബ്സിഡി ഇനത്തിൽ ബോർഡിന് നൽകേണ്ട സബ്സിഡി വിഹിതവും പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്കുള്ള സർക്കാർ വിഹിതവും മറ്റുമായി തട്ടിക്കിഴിക്കാറുള്ള വൈദ്യുതി തീരുവ സർക്കാരിലേക്കടപ്പിക്കാനുള്ള സംസ്ഥാന ബജറ്റ് നിർദേശം സാമ്പത്തിക സ്ഥിതി തകർക്കുമെന്നും പെൻഷൻ വിതരണം അവതാളത്തിലാക്കുമെന്നും വൈദ്യുതി ഭവനു മുമ്പിൽ കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി. എസ്. ബിലാൽ പറഞ്ഞു. ഡിവിഷൻ പ്രസിഡന്റ് പ്രിയൻ ജി അധ്യക്ഷത വഹിച്ചു. സനാബ് ജയരാജ്, ഷേർളി തുടങ്ങിയവർ പ്രസംഗിച്ചു.