കാ​യം​കു​ളം ക​ള്ള​നോ​ട്ട് കേ​സ്; പ​ത്താം പ്ര​തി അ​റ​സ്റ്റി​ൽ
Sunday, February 5, 2023 10:45 PM IST
കാ​യം​കു​ളം: എ​സ്ബി​ഐ ബാ​ങ്കി​ൽ 36,500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ​ത്താം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ ഇ​രി​ട്ടി പു​ളി​ക്ക​ൽ ക​ല്ലും​പ​റ​മ്പി​ൽ അ​ഖി​ൽ ജോ​ർ​ജി(30) നെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ൻ​പ​താം പ്ര​തി​യാ​യ സ​നീ​റി​നൊ​പ്പം ബംഗളൂരുവിൽനി​ന്നും 30 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ വാ​ങ്ങി പ​ല​ർ​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് പങ്കാളിയാണ് അ​ഖി​ൽ ജോ​ർ​ജ്. ഇ​യാ​ളെ പ​ത്താം പ്ര​തി​യാ​യി ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തിവ​രു​ന്ന​തി​നി​ട​യി​ലാ​ണ് എ​റ​ണാ​കു​ള​ത്തുനി​ന്നും അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് കാ​യം​കു​ളം സിഐ അ​റി​യി​ച്ചു. ഈ ​കേ​സി​ൽ ഒ​ന്നുമു​ത​ൽ ഒൻപതുവ​രെ​യു​ള്ള പ്ര​തി​ക​ളെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഒ​ന്നുമു​ത​ൽ ഒ​മ്പ​തുവ​രെ പ്ര​തി​ക​ളി​ൽനി​ന്നും ഇ​തു​വ​രെ 2,74,500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ജ​യ്നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ ശ്രീ​കു​മാ​ർ, പോ​ലീ​സു​കാ​രാ​യ ദീ​പ​ക്, ഷാ​ജ​ഹാ​ൻ, ഫി​റോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.