കൺസ്യൂമേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം
1265092
Sunday, February 5, 2023 9:29 PM IST
ചേർത്തല: താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ 26-ാമത് വാർഷിക സമ്മേളനം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു ഉദ്ഘാടനം ചെയ്തു. താലൂക്ക് ക്ഷീരകർഷക സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ നടന്ന ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. സാബുലാൽ, കേരകർഷകശ്രീ അവാർഡ് ജേതാവ് തൈക്കൽ സത്താർ, ചേർത്തല ഐടി കമ്പ്യൂട്ടർ സെൻറർ ഡയറക്ടർ ടി.ആർ. രവീന്ദ്രൻ എന്നിവരെആദരിച്ചു.