തങ്കിഫൊറോനപള്ളിയുടെ നേതൃത്വത്തില്‍ മാലിന്യരഹിത പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു
1264904
Saturday, February 4, 2023 11:21 PM IST
ചേർത്തല: തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വലിയനോന്പുകാലത്തും വിശുദ്ധവാര നാളുകളിലും ജനങ്ങൾക്ക് മാലിന്യ രഹിത പച്ചക്കറി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പള്ളിയങ്കണത്തില്നടന്ന ചടങ്ങില്‍ പച്ചക്കറിവിത്ത് പാക്കറ്റുകളുടെ വിതരണോദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. തങ്കി ഫൊറോന വികാരി ഫാ. ജോർജ് എടേഴത്ത് അധ്യക്ഷത വഹിച്ചു. ഫാ. ലോബോ ലോറൻസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റ്റി.ഡി. മൈക്കിൾ, ജനറല്‍ കണ്‍വീനര്‍ കെ.ജെ. സെബാസ്റ്റ്യന്‍, ജോയ് സി കമ്പക്കാരന്‍, പി.ജെ ജോര്‍ജ്, എം.ജെ. ഷാജി, ജോര്‍ജ് മുത്തുപറമ്പില്‍, ഫ്രാന്‍സീസ് പൊക്കത്തൈ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 2500 വീടുകളില്‍ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനുള്ള വിത്തുകള്‍ ഇടവകയിലെ 47 കുടുംബ യൂണിറ്റുകൾവഴി വിതരണം ചെയ്യും.