ചേതനയിൽ കാൻസർ സെമിനാർ
1264900
Saturday, February 4, 2023 11:21 PM IST
കായംകുളം: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി മാവേലിക്കര രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ കായംകുളം ചേതനയിൽ കാൻസർ ബോധവത്കരണ സെമിനാർ നടത്തി. കായംകുളം പോലീസ് സബ് ഇൻസ്പെക്ടർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചേതന ഡയറക്ടർ ഫാ. ഫ്രാൻസിസ് പ്ലാവറകുന്നിൽ മുഖ്യസന്ദേശം നൽകി. അസിസ്റ്റൻറ് ഡയറക്ടർ ഫാ.ഫിലിപ്പ് ജമ്മത്ത് കളത്തിൽ അധ്യക്ഷത വഹിച്ചു. കാൻസറിനെ അതിജീവിച്ച ത്രേസ്യാമ്മ യോഹന്നാൻ ജീവിതാനുഭവം പങ്കുവച്ചു.
പത്തു വയസുകാരി സൈനബ മൂന്നാം പ്രാവശ്യവും മുടി മുറിച്ചു രോഗികൾക്കായി നൽകി. ഏഴു പേർകൂടി ചേതനയിൽ നേരിട്ട് എത്തി മുടി മുറിച്ചുനൽകി. അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റി സമാഹരിച്ച ഇരുപതോളം വ്യക്തികളുടെ മുടി, ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ ചേതനയ്ക്കു കൈമാറി. ചേതന പ്രോഗ്രാം ഒാർഡിനേറ്റർ സേവ്യർ മാത്യു, ഷൈനി ആൻഡ്രൂസ്, അജി തോമസ്, റോബി ജോൺ, ശോഭ, അനൂജ് പി. ഡെന്നിസ്. മോബിൻ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.